യാമി ഗൗതമിന്റെ ‘ആർട്ടിക്കിൾ 370’ തിയേറ്ററുകളെ ഇളക്കിമറിക്കുന്നു. ചിത്രം റിലീസ് ചെയ്ത് 10 ദിനം പിന്നിടുമ്പോൾ 50 കോടിയാണ് സ്വന്തമാക്കിയത് .
ബോക്‌സ് ഓഫീസിൽ മികച്ച തുടക്കം ലഭിച്ച ചിത്രം ആദ്യ വാരാന്ത്യത്തിൽ തന്നെ ബജറ്റ് തിരിച്ചുപിടിച്ചു. റിലീസ് ചെയ്ത് രണ്ടാം വാരാന്ത്യത്തിൽ തന്നെ ചിത്രം ബോക്‌സ് ഓഫീസിൽ തകർപ്പൻ പ്രകടനമാണ് നടത്തിയത്.
കശ്മീരിലെ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് . ബോക്‌സോഫീസിൽ മറ്റ് പല ചിത്രങ്ങളും മത്സരിച്ചെങ്കിലും ഇതുമായി മത്സരിച്ചു . ആദ്യം വിദ്യുത് ജംവാളിന്റെ ‘ക്രാക്കും’ ഇപ്പോൾ ആമിർ ഖാൻ പ്രൊഡക്ഷൻ ഹൗസിന്റെ ‘ലാപ്ത ലേഡീസും’ എത്തിയെങ്കിലും ആർട്ടിക്കിൾ 370′ മികച്ച നേട്ടവുമായി മുന്നോട്ട് കുതിക്കുകയാണ് .
5.9 കോടിയുമായി അക്കൗണ്ട് തുറന്ന ഈ ചിത്രം ആദ്യവാരം 35.6 കോടിയാണ് നേടിയത്. ‘ആർട്ടിക്കിൾ 370’ നിർമ്മിച്ചിരിക്കുന്നത് യാമി ഗൗതമിന്റെ ഭർത്താവ് ആദിത്യ ധർ ആണ്. ആദിത്യ സുഹാസ് ജംഭാലെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇൻ്റലിജൻസ് ഓഫീസറുടെ വേഷത്തിലാണ് യാമി ഗൗതം ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷത്തിലാണ് ചിത്രത്തിൽ അരുൺ ഗോവിൽ എത്തുന്നത്.















