ഭുവനേശ്വർ: പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ അനധികൃതമായി കടന്ന ഒൻപത് ബംഗ്ലാദേശികൾ അറസ്റ്റിൽ. വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ നൽകിയ പരാതിയിലാണ് ഒഡീഷ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതി പുരാതനമായ പുണ്യക്ഷേത്രത്തിലെ ആചാരങ്ങൾ ലംഘിച്ച് ബംഗ്ലാദേശി അഹിന്ദുക്കൾ കയറിയത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് വിഎച്ച്പി പ്രവർത്തകർ സിംഗ്ദ്വാർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്.
ബംഗ്ലാദേശികളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി പുരി അഡീഷണൽ എസ്പി സുശീൽ മിശ്ര പറഞ്ഞു. ഇവരുടെ പാസ്പോർട്ടുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഒൻപത് പേരിൽ നാലുപേരെ ക്ഷേത്രത്തിനുള്ളിൽ നിന്നും അഞ്ച് പേരെ പുറത്ത് നിന്നുമാണ് പിടികൂടിയത്. ഇവർ താമസിച്ച ഹോട്ടൽ മുറികളും പോലീസ് പരിശോധിച്ചു. അറസ്റ്റിലാവരെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് സുശീൽ മിശ്ര വ്യക്തമാക്കി.















