ജൂണിൽ അമേരിക്കയിലും വിൻഡീസുലുമായി നടക്കുന്ന ടി20 ലോകകപ്പ് ടിക്കറ്റ് നിരക്കുകൾ കോടികൾ കടന്നു. ജൂൺ ഒമ്പതിന് ന്യൂയോർക്കിലാണ് ബദ്ധവൈരികളുടെ പോരാട്ടം നടക്കുന്നത്. അന്നേ ദിവസത്തെ മത്സരത്തിന്റെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 1.04 ലക്ഷം രൂപയാണ്. അതേസമയം വി.ഐ.പി ടിക്കറ്റുകൾക്ക് സ്റ്റബ്ഹബ് ഇട്ടിരിക്കുന്ന വില ഒന്നരകോടിയോളം രൂപയാണ്. മറ്റു നിരക്കുകളടക്കം 1.86 കോടി രൂപയാണ് ചാർജ് ചെയ്തിരിക്കുന്നത്.
ഫെബ്രുവരി 22ന് ആദ്യഘട്ട ടിക്കറ്റ് വിൽപ്പന ആരംഭിച്ചിരുന്നു. കാനഡയ്ക്കെതിരെയുള്ള മത്സരത്തിന്റെ ടിക്കറ്റും വിറ്റുപോയിരുന്നു. റീസെയിൽ വെബ്സൈറ്റുകളിലാണ് ടിക്കറ്റുകളുടെ വില കോടി കടന്നത്. ഐസിസി വെബ്സൈറ്റിൽ ഏറ്റവും കുറഞ്ഞ ടിക്കറ്റിന് 497 രൂപയും (6 ഡോളർ) ഉയർന്ന നിരക്ക് 33,160 രൂപയാണ് (400 ഡോളർ).
എന്നാൽ റീസെയിൽ മാർക്കറ്റിലാണ് വില കുതിക്കുന്നത്. 33 ലക്ഷമാണ് ഇവിടുത്തെ ശരാശരി വില. കഴിഞ്ഞ ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിനേക്കാളും മൂന്നിരട്ടി വിലയാണ് ഈടാക്കുന്നത്. എൻബിഎ ടൂർണമെന്റുകൾക്ക് ഈടാക്കുന്ന ടിക്കറ്റ് നിരക്കിന് സമാനമാണ് ക്രിക്കറ്റ് ടിക്കറ്റ് നിരക്കും ഉയർന്നത്.















