ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചിട്ട് 2 വർഷം തികഞ്ഞിരിക്കുകയാണ്. തന്റെ 52-ാം വയസിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ലോകക്രിക്കറ്റിൽ ഒരിക്കലും മറക്കാൻ കഴിയാത്ത മുദ്ര പതിപ്പിച്ച ബൗളറായിരുന്നു ഷെയ്ൻ വോൺ. അദ്ദേഹത്തിന്റെ വിയോഗം കുടുംബത്തെയും ആരാധകരെയും ഒരേപോലെ പിടിച്ചുലച്ചിരുന്നു. താരത്തിന്റെ രണ്ടാം ചരമവാർഷികത്തിൽ ആരാധകർ അവരുടെ ഓർമ്മകൾ അയവിറക്കുമ്പോൾ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മകൾ ബ്രൂക്ക് വാർണർ.
തന്റെ അച്ഛനെ വളരെയധികം മിസ് ചെയ്യുന്നവെന്ന് മകൾ ബ്രൂക്ക് വാർണർ പറയുന്നു. ഷെയ്ൻ വോണിനോട് മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരു കുറിപ്പാണ് മകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. അച്ഛനൊപ്പമുള്ള ചിത്രം ഉൾപ്പടെയാണ് കുറിപ്പ്. ഷെയ്ൻ വോൺ ഇല്ലാത്ത തങ്ങളുടെ ജീവിതത്തിന് ഒരു അർത്ഥവുമില്ലെന്ന് ബ്രൂക്ക് വാർണർ കുറിച്ചിരിക്കുന്നു.
“ഇന്ന് 2 വർഷം അച്ഛാ… നിങ്ങളില്ലാതെ ഏറ്റവും മന്ദഗതിയിലുള്ളതും വേഗമേറിയതുമായ 2 വർഷമായിരുന്നു ഇത്. നിങ്ങൾ ഇവിടെ ഞങ്ങളോട് തമാശകൾ കാണിക്കുന്നുണ്ടെന്നും പീക്കി ബ്ലൈൻഡേഴ്സിന്റെ പുതിയ സീസൺ ഗംഭീരമാണെന്ന് പറയുന്നതായും എനിക്ക് തോന്നുന്നു. അടുത്ത എപ്പിസോഡ് ഞങ്ങൾ ഒരുമിച്ച് കാണും. നിങ്ങൾ വീട്ടിലേക്ക് വരൂ, നിങ്ങൾ ഇവിടെ ഇല്ലെങ്കിൽ ജീവിതത്തിന് അർത്ഥമില്ല. ഞങ്ങൾ എല്ലാ ദിവസവും നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു. ഞാൻ നിങ്ങളെ മിസ് ചെയ്യുന്നു അച്ഛാ, ഞാൻ എക്കാലവും നിങ്ങളെ സ്നേഹിക്കുന്നു”-ബ്രൂക്ക് വാർണർ കുറിച്ചു.
View this post on Instagram
“>















