ബെംഗളൂരു: പാക് അനുകൂല മുദ്രാവാക്യം വിളിച്ച മൂന്ന് പേർ അറസ്റ്റിൽ. നിയമസഭാ ആസ്ഥാനമായ വിധാൻ സൗധയിലാണ് ഇൽതാജ്, മുനാവർ, എം.ഡി നശിപുടി എന്നിവർ പാക് അനുകൂല മുദ്രവാക്യം വിളിച്ചത്.
ഫെബ്രുവരി 27-നായിരുന്നു സംഭവം. രാജ്യസഭ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി സയ്യിദ് നസീർ ഹുസൈൻ്റ വിജയാഘോഷത്തിനിടെയായിരുന്നു പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത്. ഫോറൻസിക് റിപ്പോർട്ടും സാഹചര്യ തെളിവുകളും ഉൾപ്പടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് മൂവരെയും അറസ്റ്റ് ചെയ്തതെന്ന് ഡിസിപി അറിയിച്ചു.















