ഛത്തർപൂർ ; ഹൈന്ദവാചാര പ്രകാരം വിവാഹം കഴിക്കാനായാണ് ഇറ്റാലിയൻ യുവാവ് ഗൈഡോ ഇന്ത്യയിലെത്തിയത് . എന്നാൽ മടങ്ങിയത് സനാതന വിശ്വാസിയായി , കൈകളിൽ മഹാദേവന്റെ ചിത്രവുമായാണ് .
മധ്യപ്രദേശിലെ ഛത്തർപൂർ സ്വദേശിയായ സരിതയെയാണ് ഗൈഡോ വിവാഹം കഴിച്ചത്. എല്ലാ ചടങ്ങുകളും ഹിന്ദു ആചാരപ്രകാരമാണ് നടന്നത്. ഈ ആചാരങ്ങൾക്കിടയിൽ, ഗൈഡോയിൽ സനാതൻ ധർമ്മം സ്വാധീനം ചെലുത്തുകയും , അദ്ദേഹം ഹിന്ദുമതം സ്വീകരിക്കുകയുമായിരുന്നു.
തന്റെ പേര് ഗോവിന്ദ് എന്നാക്കി മാറ്റുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം മാതംഗേശ്വരന്റെ ഫോട്ടോയും ഇറ്റലിയിലേക്ക് കൊണ്ടുപോയി . ഇറ്റലിയിലെ തന്റെ വീട്ടിൽ ഒരു ചെറിയ ക്ഷേത്രം നിർമ്മിച്ച് അവിടെ സ്ഥാപിക്കുകമെന്നും അദ്ദേഹം പറഞ്ഞു.
ഖജുരാഹോയിലെ സാമൂഹിക പ്രവർത്തകൻ പിടി സുധീർ ശർമയുടെ മകളാണ് സരിതാ ശർമ . ശർമ്മ കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് അവരുടെ ഭാവി മരുമകൻ ഗൈഡോ ഇന്ത്യയിൽ വരാനും ഹിന്ദു ആചാരപ്രകാരം വിവാഹം കഴിക്കാനും സമ്മതിച്ചത് . ഖജുരാഹോയിലെ റിസോർട്ടിൽ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. ഖജുരാഹോ എംപിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ വിഷ്ണുദത്ത് ശർമ വീഡിയോ കോളിംഗിലൂടെ വധൂവരന്മാരെ ആശീർവദിച്ചു.