പൂക്കോട് വെറ്റിനറി കോളേജിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സിദ്ധാർത്ഥന്റെ മരണത്തിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് നടൻ ഹരീഷ് പേരടി. സിദ്ധാർത്ഥന്റെ മരണത്തിൽ മുഖ്യമന്ത്രി തുടരുന്ന മൗനത്തെയാണ് അദ്ദേഹം വിമർശിച്ചിരിക്കുന്നത്. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വിമർശനം.
“ഒരു ചെക്കനെ തച്ച് കൊന്നിട്ട് ദിവസങ്ങൾ എത്രയായി? മുഖ്യമന്ത്രിക്ക് ഇനിയും നാവ് പൊന്തിയിട്ടില്ല. ദുരന്ത കേരളം” എന്നായിരുന്നു നടന്റെ പോസ്റ്റ്.
സമാനമായ രീതിയിൽ മുൻപും പേരടി സർക്കാരിനെ വിഷയത്തിൽ വിമർശിച്ചിരുന്നു. “ഇരുണ്ട കേരളം, കറുത്ത കേരളം, അധോലോകത്തിന്റെ കേരളം, എതിർപ്പിനെ തല്ലികൊല്ലുന്ന കേരളം, തൊണ്ട വരണ്ട് മരിക്കുന്ന കേരളം” ഇതായിരുന്നു അദ്ദേഹം മുൻപ് കുറിച്ച് പോസ്റ്റിൽ പറഞ്ഞിരുന്നത്.