റായ്ഗഡ്: പൻവേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീൽ ആശ്രമത്തിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സ്നേഹ സമ്മാനം. രണ്ട് ആംബുലൻസുകൾ, 120 ആശുപത്രി കിടക്കകൾ, ഫർണിച്ചറുകൾ, വാട്ടർ ഫിൽട്ടർ എന്നിവയാണ് ഐഓസി നൽകിയത്.
ആംബുലൻസിന്റെ ഉദ്ഘാടനം പ്രശസ്ത ഹിന്ദി നടൻ ജോണി ലിവർ ഡോ. എബ്രഹാം മത്തായിയും സ്ഥാപകൻ കെ.എം. ഫിലിപ്പും വിശിഷ്ടാതിഥികളും ചേർന്ന് നിർവഹിച്ചു. സാമൂഹിക പ്രവർത്തകനും ബിസിനസുകാരനുമായ ശശി ദാമോദരൻ, ആർക്കിടെക്റ്റ് കെ. തോമസ്, സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ സന്നിഹിതരായിരുന്നു.
മാർച്ച് 4ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചീഫ് ജനറൽ മാനേജർ ഗൗതം ഗുപ്ത, ജനറൽ മാനേജർ എലിസബത്ത് സുഹാസിനി, ചീഫ് മാനേജർ സൗമ്യ ആനന്ദ് ബാബു, സീനിയർ മാനേജർ രജനികാന്ത് തുടങ്ങി മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നാണ് ആംബുലൻസുകൾ ഫ്ലാഗ് ഓഫ് ചെയ്തത്. വംഗാനി ഗ്രാമപഞ്ചായത്ത് അംഗങ്ങളും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.