മുംബൈ: മഹാവികാസ് അഘാഡിയുടെ സീറ്റുവിഭജനത്തിൽ വഞ്ചിത് ബഹുജൻ അഘാഡി അദ്ധ്യക്ഷൻ പ്രകാശ് അംബേദ്കർ തെറ്റുന്നതായി റിപ്പോർട്ട്. ശരദ് പവാർ, ഉദ്ധവ് താക്കറെ, സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ നാന പടോലെ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് ഭിന്നത.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ സോലാപുർ, അകോല അടക്കം അഞ്ച് സീറ്റുകളാണ് പ്രകാശ് അംബേദ്കർ ആവശ്യപ്പെട്ടതെന്നാണ് വിവരം. പ്രകാശിന്റെ ആവശ്യങ്ങൾ വ്യാഴാഴ്ച വീണ്ടും ചർച്ചചെയ്യാമെന്നാണ് യോഗ തീരുമാനം.