തൃശൂർ ; തൃശൂരിന്‍റെ ഹൃദയത്തിൽ മയില്‍പ്പീലിയായി താൻ ഉണ്ടാകുമെന്ന് ടി.എന്‍ പ്രതാപൻ . സ്ഥാനാര്‍ഥി മാറ്റത്തെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രതാപൻ. ‘ടി.എന്‍ പ്രതാപന്‍ എന്ന പേര് തൃശൂരിന്‍റെ ഹൃദയത്തിലെ വര്‍ണം വറ്റാത്ത പുസ്തകത്താളിൽ ഇനിയൊരു മയില്‍പ്പീലിയായി ഉണ്ടാകും’.- എന്നായിരുന്നു പ്രതാപന്റെ പരാമർശം .
പോസ്റ്ററുകളും ചുവരെഴുത്തുകളുമായി പ്രചാരണം അടക്കം ആരംഭിച്ചിട്ടും അവസാന നിമിഷം ഉണ്ടായ മാറ്റത്തെ തുടര്‍ന്ന് കെ.മുരളീധരനായി തൃശൂര്‍ ലോക്സഭ സീറ്റില്‍ നിന്ന് സിറ്റിങ് എംപി കൂടിയായ ടി.എന്‍ പ്രതാപന് മാറിനില്‍ക്കേണ്ടി വന്നിരിക്കുകയാണ്. പ്രതാപന്‍ തൃശൂരില്‍ പ്രചാരണത്തിനിറങ്ങുകയും ചെയ്തിരുന്നു. 150 ഓളം സ്ഥലങ്ങളില്‍ പ്രതാപന് വേണ്ടി ചുവരെഴുത്തുകള്‍ നടത്തുകയും മൂന്നരലക്ഷത്തോളം പോസ്റ്ററുകള്‍ ഇറക്കുകയും ചെയ്തിരുന്നു.
പ്രതാപന് വേണ്ടിയുള്ള ചുവരെഴുത്തുകള്‍ മായ്‌ക്കാന്‍ ഡിസിസി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.