ഖാണ്ഡവ : മഹാശിവരാത്രി നാളിൽ ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം യുവതി . മധ്യപ്രദേശിലെ ഖണ്ഡ്വ സ്വദേശിയായ റുഖ്സാനയാണ് ഹിന്ദുമതം സ്വീകരിച്ച് രാഖിയായി മാറിയത് .
ഖാണ്ഡവയിലെ മഹാദേവ്ഗഢ് ക്ഷേത്രത്തിൽ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. ഏറെ നാളായി റുഖ്സാന മതം മാറാൻ തീരുമാനിച്ചിരുന്നു.എന്നാൽ മഹാദേവ ഭക്തയായതിനാൽ ശിവരാത്രി തന്നെ ഇതിനായി തെരഞ്ഞെടുക്കുകയായിരുന്നു.
ഖാണ്ഡവയിലെ പിപ്പൽകോട്ട സ്വദേശി സുനിലുമായി പ്രണയത്തിലായിരുന്നു റുഖ്സാന . രാമചരിത മാനസ് വായിച്ച് ശ്രീരാമന്റെ ജീവിതം മനസ്സിലാക്കാനുള്ള ആഗ്രഹമാണ് ഇവരെ ഒന്നിപ്പിച്ചതെന്നാണ് റുഖ്സാന പറയുന്നത് .