ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ സന്ദർശനം. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തിയവരുടെ കൂട്ടത്തിൽ വെള്ള താടിയുള്ള ത്രിവർണ്ണ തലപ്പാവ് ധരിച്ച 60 വയസുകാരനും ഉണ്ടായിരുന്നു. അതാണ് മുഹമ്മദ് അഷ്‌റഫ് ഹാജം. അന്ന് സ്വീകരിക്കാൻ എത്തിയവരോടായി മുഹമ്മദ് അഷ്‌റഫ് ഹാജത്തിനെ പരിചയപ്പെടുത്തി കൊണ്ട് മോദി ഇങ്ങനെ പറഞ്ഞു.” ഇത് എന്റെ ആത്മ സുഹൃത്താണ്… My Old Friend…! ആ സൗഹൃദത്തിന് പിന്നിൽ ഒരു കഥയുണ്ട് അറിയാം…
1992 ജനുവരിയിലെ റിപ്പബ്ലിക് ദിനം
ഭീകരതയും അസ്ഥിരതയും അഴിഞ്ഞാടുന്ന ജമ്മുകശ്മീരിൽ, 1992 ജനുവരിയിലെ റിപ്പബ്ലിക് ദിനം. മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം ശ്രീനഗറിലെ ലാൽചൗക്കിൽ മുരളിമനോഹർ ജോഷിക്കൊപ്പം എത്തി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി. ഇത്രയും പ്രശ്നബാധിതമായ പ്രദേശത്ത് പതാക ഉയർത്താൻ മാത്രം ധൈര്യവും ആത്മവിശ്വാസവുമുള്ള ആരാണെന്ന് അറിയാൻ സോയിബുഗി നിവാസിയായ മുഹമ്മദ് അഷ്‌റഫ് ഹജാം എന്ന ആസാദും അവിടെ എത്തിയിരുന്നു.
തീവ്രവാദം കൊടുകുത്തി വാഴുന്ന പ്രദേശത്ത് ഭാരത് മാതാകീ ജയ് എന്ന മുദ്രാവാക്യത്തൊടെ ത്രിവർണ്ണ പതാക ഉയർത്തുന്നത് അന്ന് ആദ്യമായാണ് എന്ന 26 കാരനായ യുവാവ് കണ്ടത്. പിന്നീട് യുവാവ് ചെഷ്മ ഷാഹിയിലെ ഗസ്റ്റ്ഹൗസിൽ എത്തി നരേന്ദ്രമോദിയുമായി സംസാരിച്ചു. പിന്നീട് ആ ബന്ധം ദൃഢമായി. നരേന്ദ്രമോദിയുടെ ആവശ്യപ്രകാരം ആസാദ് ഡൽഹിയിൽ എത്തി. അന്ന് അടൽ ബിഹാരി വാജ്പെയിയെ അടക്കം സന്ദർശിക്കാൻ നരേന്ദ്രമോദി ആസാദിന് സൗകര്യം ചെയ്തു കൊടുത്തു. കുറച്ച് മാസങ്ങൾക്ക് ശേഷം മോദി ശ്രീനഗറിലെത്തി ആസാദിനെ കണ്ടു. പിന്നീട് ഇരുവരും ഒരു ടാക്സിയിൽ ബുദ്ഗാമിലെ സോയിബുഗിലെയും കുപ്‌വാരയിലെയും സൂനാരിഷിയിലെയും തീവ്രവാദ ശക്തികേന്ദ്രങ്ങൾ സന്ദർശിച്ചു. ഹസ്രത്ബാൽ ദർഗ, ജാമിയ മസ്ജിദ് തുടങ്ങി പല സ്ഥലങ്ങളിലും എത്തി. നരേന്ദ്രമോദി ഒരു ‘സാമൂഹിക പ്രവർത്തകൻ’ എന്ന് സ്വയം പരിചയപ്പെടുത്തി, ജനങ്ങളോട് സംസാരിച്ച് അവരുടെ വീക്ഷണങ്ങൾ നോട്ട് ബുക്കിൽ കുറിച്ചെടുത്തു. ബി.ജെ.പി-ആർ.എസ്.എസ് നിർദേശപ്രകാരമാണ് മോദി അന്ന് പ്രദേശം സന്ദർശിച്ചത്. പത്ത് ദിവസത്തോളം ആസാദിന്റെ വീട്ടിൽ തങ്ങിയാണ് നരേന്ദ്രമോദി പ്രദേശവാസികളുടെ പ്രശ്നങ്ങൾ അടുത്തറിഞ്ഞത്.
മോദിയുമായുള്ള അടുപ്പം ആസാദിനെ ബിജെപിയുടെ സജീവ പ്രവർത്തകനാക്കി. 2019 ഫെബ്രുവരിയിലെ ലോക്‌സഭാ പ്രചാരണത്തിനിടെ ശ്രീനഗർ വിമാനത്താവളത്തിൽ വച്ച് ആസാദും മോദിയും കണ്ടുമുട്ടുകയും തങ്ങളുടെ പഴയ ദിനങ്ങൾ അനുസ്മരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ആസാദിനെ ശ്രീനഗർ വിമാനത്താവളത്തിൽ കണ്ടുമുട്ടിയപ്പോൾ ഉന്നത ഉദ്യോഗസ്ഥർക്കും പോലീസ് ഉദ്യോഗസ്ഥർക്കും എന്റെ ആത്മ സുഹൃത്ത് എന്നാണ് മോദി പരിചയപ്പെടുത്തിയത്. ഒപ്പം അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചും സോയിബുഗിലെ വികസനത്തെക്കുറിച്ചും ചോദിച്ചു.
ഇന്ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി താഴ്വരയിൽ എത്തിയപ്പോൾ മുഴുവൻ കശ്മീരികളുടെയും പ്രതിനിധിയാണ് മുഹമ്മദ് അഷ്‌റഫ് ഹജാം പ്രധാനമന്ത്രിയെ കാണാനെത്തിയത്. നരേന്ദ്രമോദി അധികാത്തിൽ വന്നതിന് ശേഷം കശ്മീരിന് വന്ന മാറ്റം മുഹമ്മദ് അഷ്‌റഫ് ഹജാമിനെ പോലെ അറിയുന്നവർ ആരുണ്ട് ?















