ലക്നൗ: ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ ശക്തമായ നിർദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിൽ കാലതാമസം വരുത്തരുതെന്നും വളരെ വേഗത്തിൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പരാതികൾ വേഗത്തിലും സുതാര്യമായും തൃപ്തികരമായും തീർപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ഗോരഖ്പൂരിൽ സംഘടിപ്പിച്ച ജനതാ ദർബാറിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. പരിപാടിയിൽ അദ്ദേഹം അഞ്ഞൂറോളം സന്ദർശകരെ കാണുകയും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും ചെയ്തു. തന്റെ ഭരണകാലത്ത് ആരോടും അനീതി കാണിക്കില്ലെന്ന് ജനങ്ങൾ സമർപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി അദ്ദേഹം ഉറപ്പുനൽകി.
ഭൂമി കൈയേറ്റം സംബന്ധിച്ച പരാതികളിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. വിഷയത്തിൽ കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു. ചികിത്സാ ധനസഹായത്തിനുള്ള അപേക്ഷകളിൽ ചെലവ് കണക്കുന്ന നടപടികൾ വേഗത്തിലാക്കി സർക്കാരിന് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ, പോലീസ്, എന്നീ വകുപ്പുകളിൽ സുതാര്യവും നിഷ്പക്ഷവുമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നഷകി.















