മുംബൈ: അന്താരാഷ്‌ട്ര വനിതാദിനം ആചരിച്ച് BSNL എംപ്ലോയീസ് യൂണിയൻ. എംപ്ലോയീസ് യൂണിയൻ മുംബൈ ജില്ലാ വർക്കിംഗ് വിമൻസ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആഘോഷം നടന്നത്. മഹാരാഷ്‌ട്ര BSNL മേധാവിയുടെ ഓഫീസിലാണ് ആഘോഷങ്ങൾ നടന്നത്. ആഘോഷങ്ങളുടെ ഭാഗമായി വനിതാ ജീവനക്കാർ മഹാരാഷ്‌ട്രയുടെ പാരമ്പര്യമായ വേഷം ധരിച്ചാണ് ഓഫീസിലെത്തിയത്.
CGMT പ്രശാന്ത് പാട്ടീൽ, ജനറൽ മാനേജർ (ഫിനാൻസ്) വിവേക് മഹാവിർ എന്നിവർ മുഖ്യതിഥികളായി. എംപ്ലോയീസ് യൂണിയൻ മുംബൈ ജില്ലാ മീഡിയ കോ- കോർഡിനേറ്റർ വി.പി. ശിവകുമാർ പ്രോഗ്രാമിന്റെ പൂർണ മേൽനോട്ടം വഹിച്ചു.