സൂപ്പർ ഹിറ്റായ നിരവധി സിനിമകളാണ് ഇപ്പോൽ റീ റിലീസ് ചെയ്യുന്നത്. തെന്നിന്ത്യൻ സിനിമാ മേഖലയിൽ നിരവധി സിനിമകൾ ഇതിനോടകം റീ റിലീസ് ചെയ്തു. മലയാളത്തിലും തമിഴിലും വൻ ഹിറ്റായി മാറിയ ‘വിണ്ണൈതാണ്ടി വരുവായാ’ എന്ന ചിത്രം റീ റിലീസിന് ഒഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.
ഗൗതം വാസുദേവ് മേനോന്റെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ ‘വിണ്ണൈതാണ്ടി വരുവായാ’ കേരളത്തിലാണ് റീ റിലീസ് ചെയ്യുന്നത്. മാർച്ച് 15 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഗൗതം വാസുദേവൻ തന്നെ തിരക്കഥ എഴുത്തി 2010 ല്‍ പുറത്തെത്തിയ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ചിമ്പുവും തൃഷയുമായിരുന്നു ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
എ ആര്‍ റഹ്‍മാന്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. വിടിവി ഗണേഷ്, ബാബു ആന്‍റണി, കിറ്റി, ഉമ പത്മനാഭന്‍, രഞ്ജിത്ത് വേലായുധന്‍, ലക്ഷ്മി രാമകൃഷ്ണന്‍, തൃഷ അലക്സ്, സുബ്ബലക്ഷ്മി, കെ എസ് രവികുമാര്‍, കോട്ടയം പ്രദീപ് തുടങ്ങിയവരാണ് മറ്റ് വേഷങ്ങൾ ചെയ്തത്.