താനെ: സ്ത്രീകളുടെ സ്വയം പ്രതിരോധ ശിൽപശാല സംഘടിപ്പിച്ച് ശ്രീനാരായണ മന്ദിര സമിതി താനെ യുണിറ്റ്. വനിതാദിനത്തോട് അനുബന്ധിച്ചാണ് ശിൽപശാല സംഘടിപ്പിച്ചത്. ‘ദി യൂത്ത് ഷോട്ടോകൻ കരാട്ടെ ടു അക്കാഡമിയുമായി’ സഹകരിച്ചാണ് പരിശീലന ക്യാമ്പ് നടത്തിയത്. ശിവസേന ഷിൻഡെ വിഭാഗം യുവനേതാവ് രാം യെങ്കുരെയാണ് ശിൽപശാല ഉദ്ഘാടനം ചെയ്തത്.
നിരവധി വനിതകളാണ് ശിൽപശാലയിൽ പങ്കെടുത്തത്. പ്രശസ്ത കരാട്ടെ ചാമ്പ്യനും പരിശീലകനും മോട്ടിവേഷൻ സ്പീക്കറുമായ സഞ്ജയ് കെ ഡോൺഗ്രെയാണ് പരിശീലന ക്യാമ്പ് എടുത്തത്. എസ്എൻഎംഎസ് ഭാരവാഹികളായ കെ.കെ. ശശി, മുരളി എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു സംസാരിച്ചു.