മഹാദേവന് നേദിച്ച നാരങ്ങ വിറ്റുപോയത് 35,000 രൂപയ്‌ക്ക്. തമിഴ്നാട്ടിലെ ഈറോഡിന് സമീപമുള്ള ശിവഗിരിയിലെ പഴപൂശയൻ ക്ഷേത്രത്തിലാണ് ഒരു നാരങ്ങ ഇത്രയധികം തുകയ്‌ക്ക് ലേലം ചെയ്തത്.
ശിവരാത്രി ദിനത്തിലായിരുന്നു ലേലം. ആചാരപ്രകാരം ശിവരാത്രി ദിനത്തിൽ ഭഗവാന് നേദിച്ച നാരങ്ങയും മറ്റ് ഫലങ്ങളും ലേലം ചെയ്യും. അത്തരത്തിൽ നടത്തിയ ലേലത്തിലാണ് 35,000 രൂപയ്‌ക്ക് നാരങ്ങ വിറ്റുപോയത്. 15 പേരാണ് ലേലത്തിൽ പങ്കെടുത്തത്. ലേലത്തിന് ശേഷം നാരങ്ങ പൂജിച്ച് ഭക്തരുടെ സാന്നിധ്യത്തിൽ ഉടമയ്‌ക്ക് കൈമാറി.