ജുനഗഢ് : അനധികൃത ദർഗ കടുത്ത സുരക്ഷയിൽ പൊളിച്ചു നീക്കി ഗുജറാത്ത് പോലീസ് . ജുനഗഢിലാണ് മജെവാഡി ഗേറ്റിന് സമീപം തർക്കത്തിലുള്ള അനധികൃത ദർഗയാണ് പോലീസ് ബുൾഡോസർ കൊണ്ട് പൊളിച്ചു മാറ്റിയത് . ഇതിന്റെ അവശിഷ്ടങ്ങളും രാത്രിയോടെ നീക്കം ചെയ്തു. സ്ഥലത്ത് ശക്തമായ പോലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം മുസ്ലീം ആൾക്കൂട്ടം കലാപം ഉണ്ടാക്കിയതും ഇതേ ദർഗയെ ചൊല്ലിയാണ് . കലാപം നിയന്ത്രിക്കുന്നതിനിടെ നിരവധി പോലീസുകാർക്ക് പരിക്കേറ്റിരുന്നു. ജുനഗഡ് നഗരത്തിന് നടുവിൽ മജെവാഡി ഗേറ്റിന് സമീപമാണ് ഈ ദർഗ നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ രാത്രിയിൽ ധാരാളം അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ ഇവിടെയെത്തിയിരുന്നു . ഒപ്പം പോലീസ് ഉദ്യോഗസ്ഥരും എത്തി . കുറച്ച് സമയത്തിനുള്ളിൽ, ബുൾഡോസർ വരികയും ദർഗ പൊളിച്ചു മാറ്റുകയുമായിരുന്നു .
മുമ്പ് 2023 ജൂണിൽ ഈ അനധികൃത ദർഗ പൊളിക്കാനുള്ള ശ്രമം നടന്നിരുന്നു. തുടർന്ന് ഈ നടപടിക്ക് മുമ്പ് നോട്ടീസ് നൽകി. നോട്ടീസ് ലഭിച്ചയുടൻ തീവ്ര ഇസ്ലാമിസ്റ്റുകൾ റോഡിലിറങ്ങി കലാപം അഴിച്ചു വിട്ടു . ‘അള്ളാഹു അക്ബർ’ മുഴക്കി ആൾക്കൂട്ടം പോലീസുകാരെ ആക്രമിച്ചു . ആക്രമണത്തിൽ വനിതാ ജീവനക്കാർ ഉൾപ്പെടെ നിരവധി പോലീസുകാർക്ക് പരിക്കേറ്റു. പിന്നീട് ബസുകൾക്ക് നേരെ കല്ലേറ് നടത്തി. അക്രമത്തിന് ശേഷം നിരവധി വാഹനങ്ങൾക്ക് തീയിട്ടു. കലാപത്തിൽ ഒരാൾ മരിച്ചു.
കൂടുതൽ പോലീസ് സേനയെ വിളിച്ചാണ് അന്ന് അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. തുടർന്ന് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും നിരവധി അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു .















