പത്തനംതിട്ട: മൗണ്ട് സിയോൺ ലോ കോളേജിലെ നിയമ വിദ്യാർത്ഥിനിയെ മർദ്ദനിച്ച സംഭവത്തിൽഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫ് പോലീസിൽ കീഴടങ്ങി. പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. പെുരനാട് ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമാണ് ജെയ്സൺ.
ഡിസംബർ 20-നാണ് നിയമ വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റത്. വിദ്യാർത്ഥിനിയെ പ്രതി മർദ്ദിച്ചെന്ന പരാതിയിൽ പോലീസ് ആദ്യം കേസെടുത്തിരുന്നില്ല. മർദ്ദനമേറ്റയാളുടെ പരാതിയിൽ കേസെടുക്കാൻ മടിച്ച പോലീസ്, പരാതിക്കാരിക്കെതിരെ തുടരെ കേസ് എടുത്തിരുന്നു. പിന്നീട് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജനുവരി ഒൻപതിന് ജെയ്സണിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഹർജി തള്ളിയിട്ടും ജെയ്സണെ അറസ്റ്റ് ചെയ്യാതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.