തൃശൂർ: പാലിപ്പിള്ളി കുണ്ടായി പ്രദേശത്ത് പുലിയിറങ്ങി പശുവിനെ കൊന്നു. രണ്ടാഴ്ച മുന്നെ ആക്രമിച്ച് പരിക്കേൽപ്പിച്ച പശുവിനെയാണ് പുലി ഇത്തവണ കൊന്നത്. കുണ്ടായി കുഞ്ഞുമുഹമ്മദിന്റെ പശുവിനെയാണ് പുലി ആക്രമിച്ചു കൊന്നത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പുലിയുടെ ആക്രമണം സ്ഥീരീകരിച്ചു. നിരന്തരമുള്ള ഇത്തരം ആക്രമണങ്ങളാൽ നാട്ടുകാർ വൻ ഭീതിയിലാണ്.
അതേസമയം കോഴിക്കോട് കുററ്യാടി പശുക്കടവിൽ പുലിയിറങ്ങി കർഷകന്റെ വളർത്തുനായയെ കൊന്നു.. എക്കൽ ഭാഗത്ത് കാഞ്ഞാട്ട് സന്തോഷിന്റെ നായയെയാണ് പുലികൊന്നത്. വീടിന്റെ പിറകിൽ കെട്ടിയിട്ടിരുന്ന നായയെയാണ് ഇവർ കൊന്നത്. ആക്രമിക്കപ്പെട്ട സമയം വീട്ടുകാർ പള്ളിയിലായിരുന്നു.
മരുതോങ്കര പഞ്ചായത്തിൽ എക്കൽ ഭാഗത്ത് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പുലിയെ കണ്ടിരുന്നു.വളർത്തുമൃഗങ്ങളെ പുലി കൊന്നസുമായി ബന്ധപ്പെട്ട വാർത്ത പരന്നതോടെ വലിയ ഭീതിയിലാണ് നാട്ടുകാർ. പഞ്ചായത്തും വനം വകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.