കണ്ണൂർ : പൗരത്വ ഭേദഗതി നിയമത്തെ ജീവന് കൊടുത്തും ചെറുത്ത് തോല്‍പ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് . പാകിസ്താൻ , അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നടക്കം എത്തിയ അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിനെ എതിർക്കുമെന്നാണ് ഡിവൈഎഫ്ഐയുടെ നിലപാട് .
മോദി യുവതയുടെ സമരച്ചൂടറിയുമെന്നും ഡിവൈഎഫ്ഐ രാജ്യവ്യാപക പ്രതിഷേധത്തിന് നേതൃത്വം നൽകും . മുഴുവന്‍ ബ്ലോക്ക് കേന്ദ്രത്തിലും നൈറ്റ് മാര്‍ച്ച് നടത്തും . പന്തംകൊളുത്തി പ്രകടനം നടത്തി പ്രതിഷേധിക്കും. നിയമത്തിനെതിരെ തുടര്‍ന്നും ശക്തമായ സമരം നടത്തുമെന്നും വി കെ സനോജ് പറഞ്ഞു .