ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിലായതിൽ സന്തോഷം പങ്കുവച്ച് ഭാരതത്തിലേക്ക് കുടിയേറി പാർത്ത അഭയാർത്ഥികൾ. ന്യൂനപക്ഷത്തിന്റെ അവസ്ഥ കൃത്യമായി മനസിലാക്കിയാണ് കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതെന്നും അതോർത്ത് അഭിമാനമുണ്ടെന്നും അഭിയാർത്ഥികളിൽ ഒരാൾ പറഞ്ഞു.
” രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചു. ഞങ്ങളെ മരിക്കാൻ വിട്ടു. അവിടെ നിന്നും ഒരുപാട് ബുദ്ധിമുട്ടിയാണ് ഞങ്ങൾ ഇന്ത്യയിലേക്ക് വീണ്ടും തിരിച്ചെത്തിയത്. ഞങ്ങൾ എവിടെയും ഉൾപ്പെട്ടിട്ടുണ്ടായിരുന്നില്ല. ഇപ്പോൾ കേന്ദ്രസർക്കാർ സിഎഎ നടപ്പിലാക്കി. അതിൽ ഞങ്ങൾ അഭിമാനിക്കുന്നു.”- അഭയാർത്ഥികൾ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതിൽ പാകിസ്താനിൽ നിന്നും ഡൽഹിയിലേക്ക് കുടിയേറിയ അഭയാർത്ഥികളും സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഹോളി ആഘോഷിച്ചാണ് സ്ത്രീകളും കുട്ടികളും ആഹ്‌ളാദപ്രകടനം നടത്തിയത്. ഡൽഹിയിലെ മഞ്ചു കാ തില്ലയിൽ താമസിക്കുന്ന പാക് അഭയാർത്ഥികളാണ് ഹോളി ആഘോഷിച്ച് സന്തോഷം പ്രകടിപ്പിച്ചത്.















