കൊച്ചി : പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ‘ അടിവരയിട്ട് ‘ പറഞ്ഞ പിണറായി സർക്കാരിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി . അടിവരയിട്ട് പറയാൻ കേരളം ഒരു രാജ്യമല്ലല്ലോയെന്നും , ആർമിയും എയർഫോഴ്സും നേവിയും എല്ലാമുള്ള ഇന്ത്യയിലെ ഇതൊന്നും ഇല്ലാത്ത ഒരു ചെറിയ സംസ്ഥാനമല്ലെയെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഈ അടിവരയെകുറിച്ച് എനിക്ക് ശരിക്ക് ഒന്നും മനസ്സിലായില്ല…2014-ഡിസംബർ 31ന് മുൻപ് പാക്കിസ്ഥാൻ,അഫ്ഗാനിസ്ഥാൻ,ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ കേന്ദ്ര സർക്കാറിന്റെ പട്ടികയിൽപ്പെടാത്തവർക്ക് കേരളം പൗരത്വം നൽകുമെന്നല്ലെ ഈ പറഞ്ഞതിന്റെ അർത്ഥം…അതെങ്ങിനെ നടക്കും…അതിന് കേരളം ഒരു രാജ്യമല്ലല്ലോ…ആർമിയും എയർഫോഴ്സും നേവിയും എല്ലാമുള്ള ഇന്ത്യാ മഹാരാജ്യത്തിലെ ഇതൊന്നും സ്വന്തമായില്ലാത്ത ഒരു ചെറിയ സംസ്ഥാനമല്ലെ…രാജ്യത്ത് ഒരു നിയമം നടപ്പിലായ സ്ഥിതിക്ക് ഈ അടിവര അറബികടലിൽ വരച്ച വര പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ – എന്നാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.