മുംബൈ ; മുംബൈ തീരദേശ റോഡിന്റെ ഭാഗമായ കടലിനടിയിലെ തുരങ്കത്തിലൂടെയുള്ള യാത്രയുടെ ദൃശ്യങ്ങൾ പങ്ക് വച്ച് ആനന്ദ് മഹീന്ദ്ര . യാത്രയ്‌ക്കായി ഇത് തുറന്ന് നൽകാൻ കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘ ഇന്ന് ഒരു ‘ടണൽ-ടൂറിസ്റ്റ്’ ആയിരുന്നു & മുംബൈയിലെ പുതിയ തീരദേശ റോഡിന്റെ ഭാഗമായ പുതുതായി തയ്യാറാക്കിയ കടലിനടിയിലെ തുരങ്കം പരിശോധിച്ചു! ഇത് ക്രൂയിസ് ചെയ്യാൻ കാത്തിരിക്കുകയായിരുന്നു, ഇത് കാത്തിരിപ്പിന് അർഹമായിരുന്നു… നന്നായി ചെയ്തു , @larsentoubro ‘ – എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ് .
2018 ൽ നിർമ്മാണം ആരംഭിച്ച ത്തിലിരിക്കുന്ന മുംബൈ തീരദേശ റോഡ് കഴിഞ്ഞ ദിവസമാണ് യാത്രക്കാർക്കായി തുറന്ന് നൽകിയത് . ഇതിൽ യാത്ര ചെയ്യുന്നവർക്ക് വോർളിയിൽ നിന്ന് തെക്കോട്ട് പോകുന്ന പാതയിലൂടെ 10 മിനിറ്റിനുള്ളിൽ മറൈൻ ഡ്രൈവിൽ എത്തിച്ചേരാം.















