ന്യൂഡൽഹി : ഉത്തർപ്രദേശിലെ അമേഠി ജില്ലയിലെ എട്ട് റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാറ്റി റെയിൽവേ മന്ത്രാലയം . കാസിംപൂർ റെയിൽവേ സ്റ്റേഷന്റെ ഹാൾട്ടിന്റെ പേര് ജെയ്സ് സിറ്റി എന്ന് മാറ്റിയപ്പോൾ ജെയ്സ് റെയിൽവേ സ്റ്റേഷന്റെ പേര് ഗുരു ഗോരഖ്നാഥ് ധാം എന്നാക്കി മാറ്റി .
ബാനി റെയിൽവേ സ്റ്റേഷന്റെ പേര് സ്വാമി പരംഹൻസ്, മിസ്രൗലി റെയിൽവേ സ്റ്റേഷന്റെ പേര് മാ കാലിക ധാം, നിഹാൽഗഡ് റെയിൽവേ സ്റ്റേഷന്റെ പേര്. മഹാരാജ ബിജിലി പാസി, അക്ബർഗഞ്ച് റെയിൽവേ സ്റ്റേഷന്റെ പേര് മാ അഹോർവ ഭവാനി ധാം എന്നും മാറ്റി . വാരിസ്ഗഞ്ച് ഹാൾട്ടിനെ അമർ ഷഹീദ് ഭലേ സുൽത്താനി എന്നും ഫുർസത്ഗഞ്ച് റെയിൽവേ സ്റ്റേഷന് തപേശ്വരനാഥ് ധാം എന്നും പുനർനാമകരണം ചെയ്തു .
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി തന്റെ പാർലമെൻ്റ് മണ്ഡലത്തിലെ ഈ എട്ട് റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാറ്റാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിർദ്ദേശം അയച്ചിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഈ നിർദേശം റെയിൽവേ മന്ത്രാലയം അംഗീകരിക്കുകയായിരുന്നു .















