തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രത്തിൽ ശമ്പളം മുടങ്ങി. ശാർക്കര മേജർ ദേവിക്ഷേത്രത്തിലെ 18 ജീവനക്കാർക്കാണ് ശമ്പളം മുടങ്ങിയത്. ശമ്പളം വൈകുന്നതിൽ ആക്ഷേപം ഉയരുന്നുണ്ട്. സിപിഎം നേതാവിന്റെ ബന്ധുവായ ഓഫീസറാണ് ശമ്പളം വൈകിപ്പിക്കുന്നെന്നാണ് ആക്ഷേപം.
കഴിഞ്ഞ ആഴ്ച ചരിത്രത്തിൽ ആദ്യമായി കേരള സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത് വൻ വിവാദത്തിലേക്ക് വഴി വെച്ചിരുന്നു. ഇ ടി എസ് ബി യിൽ നിന്ന് ബാങ്ക് അക്കൗണ്ട് വഴിയുള്ള വിതരണമാണ് തടസ്സപ്പെട്ടത്. ആദ്യ പ്രവൃത്തി ദിവസം ശമ്പളം ലഭിക്കേണ്ട ജീവനക്കാരിൽ മിക്കവാറും പേർക്ക് ശമ്പളം ലഭിച്ചിരുന്നില്ല.















