ന്യൂഡൽഹി: നിയമത്തിൽ ബിരുദാനന്തര ബിരുദത്തിന് സ്കോളർഷിപ്പ് നേടിയ സുപ്രീം കോടതിയിലെ പാചകക്കാരന്റെ മകളെ ആദരിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. സുപ്രീം കേടതിയിലെ പാചകക്കാരന്റെ മകൾ പ്രഗ്യയെയാണ് ചീഫ് ജസ്റ്റിസ് ആദരിച്ചത്. സുപ്രീം കോടതി ജഡ്ജിമാരുടെ വിശ്രമമുറിയിൽ നടന്ന ചടങ്ങിലാണ് പ്രഗ്യയെ ആദരിച്ചത്. ചടങ്ങിൽ സിജെഐയും പുറമേ മറ്റ് സുപ്രീം കോടതി ജഡ്ജിമാരും പങ്കെടുത്തു.
യുഎസിലെ കാലിഫോർണിയ സർവകലാശാലയിലും മിഷിഗൺ സർവകലാശാലയിലുമാണ് പ്രഗ്യ സ്കോളർഷിപ്പ് നേടിയത്. സുപ്രീം കോടതിയിൽ പാചകക്കാരനായി ജോലി ചെയ്യുന്ന പിതാവിനെയും പ്രഗ്യയുടെ മാതാവിനെയും ചീഫ് ജസ്റ്റിസ് ആദരിച്ചു. സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാരും ഒപ്പിട്ട ഇന്ത്യൻ ഭരണഘടന പ്രഗ്യയുടെ കൈയിൽ ഏൽപ്പിച്ച ചീഫ് ജസ്റ്റിസ് പ്രഗ്യയെ അഭിനന്ദിക്കുകയും ചെയ്തു.