അഗർത്തല: സ്പോർട്സ് ക്ലൈംബിംഗ് അസോസിയേഷനിലെ വിദ്യാർത്ഥികൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്ത് അസം റൈഫിൾസ്. യുവാക്കൾക്കിടയിൽ കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അസം റൈഫിൾസ് മേധാവി മനീഷ് റാണയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് സ്പോർട്സ് കിറ്റ് വിതരണം ചെയ്തത്. വിദ്യാർത്ഥികളോടൊപ്പം അസം റൈഫിൾസിലെ നിരവധി ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.
വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുന്നതിനും അറിവും പങ്കിടുന്നതിനുമായി ഉദ്യോഗസ്ഥർ വിദ്യാർത്ഥികളുമായി സംവദിച്ചു. സ്‌പോർട്‌സ് ക്ലൈംബിംഗ് അസോസിയേഷൻ ചെയർപേഴ്‌സണും മറ്റ് സംഘാടകരും അസം റൈഫിൾസിന് പൂർണ പിന്തുണ നൽകി. കായികരംഗത്തേക്ക് കടന്നുവരുന്ന വിദ്യാർത്ഥികളുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ചെയർപേഴ്‌സൺ ഖുകൻ ചന്ദ്ര പറഞ്ഞു.
ത്രിപുര സ്‌പോർട്സ് ക്ലൈംബിംഗ് അസോസിയേഷനിൽ ചേരുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികൾ എത്തുന്നുണ്ട്. ഇത് വിദ്യാർത്ഥികളുടെ കഴിവുകൾ പ്രകടമാക്കാനും വർദ്ധിപ്പിക്കാനും സഹായിക്കുന്നു.















