ജയ്പൂർ : മസ്ജിദിനുള്ളിൽ വച്ച് 10 വയസുകാരിയെ പീഡിപ്പിച്ച കേസിൽ മുസ്ലീം പുരോഹിതന് ജീവപര്യന്തം തടവ് ശിക്ഷ . ഹരിയാനയിലെ പൽവാൽ സ്വദേശിയായ നസീം ഖാനാണ് 21,000 രൂപ പിഴയും, തടവ് ശിക്ഷയും കോടതി വിധിച്ചത് .
2023 ഒക്ടോബർ 22-ന് രാജസ്ഥാനിലെ കോട്ടയിലുള്ള പള്ളിയിലാണ് സംഭവം . മതപഠനത്തിനും അറബി പഠിക്കുന്നതിനുമായാണ് പെൺകുട്ടി വൈകുന്നേരങ്ങളിൽ പള്ളിയിൽ പോയിരുന്നു. നസീം ഖാൻ ഈ പള്ളിയിൽ മൗലവിയായി ജോലി ചെയ്തിരുന്നു. പഠിക്കാനെത്തിയ കുട്ടിയെ ഒരു ദിവസം ആളൊഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു നസീം ഖാൻ . കുട്ടി കരയാൻ തുടങ്ങിയപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി .
ഭയന്ന കുട്ടി വീട്ടിലെത്തി സംഭവിച്ച കാര്യങ്ങൾ മാതാപിതാക്കളോട് പറഞ്ഞു. തുടർന്ന് കുടുംബം നൽകിയ പരാതിയിൽ പ്രതിയായ മൗലവിക്കെതിരെ പോക്‌സോ നിയമപ്രകാരവും ഐപിസി 377, 506 വകുപ്പുകൾ പ്രകാരവും പോലീസ് നടപടിയെടുത്തു. കോടതിയിൽ ഈ കേസിന്റെ വാദം ഏകദേശം 5 മാസത്തോളം നീണ്ടുനിന്നു.
ജഡ്ജി ദീപക് ദുബെയാണ് പ്രതിയ്‌ക്ക് ജീവപര്യന്തം തടവും , 21,000 രൂപ പിഴയും വിധിച്ചത് . ശിക്ഷിക്കപ്പെട്ടതിന് ശേഷം ജയിലിലേക്ക് പോകുമ്പോഴും മൗലവി നസീം മുഖം മറച്ചിരുന്നു.















