ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാമതെത്തി ആർ. അശ്വിൻ. ഇംഗ്ലണ്ടിനെതിരായ ധരംശാല ടെസ്റ്റിലെ അഞ്ച് വിക്കറ്റ് പ്രകടനമാണ് അശ്വിനെ റാങ്കിംഗിൽ മുന്നിലെത്തിച്ചത്. അശ്വിന്റെ 100-ാം ടെസ്റ്റായിരുന്നു ഇത്. ജോസ് ഹേസൽവുഡും (2) ജസ്പ്രീത് ബുമ്രയുമാണ് (3) അശ്വിന് പിന്നിലുള്ളത്. 26 വിക്കറ്റുകളാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ താരം വീഴ്‌ത്തിയത്.
ബാറ്റിംഗിൽ രോഹിത് ശർമ്മ ആറാം സ്ഥാനത്തുണ്ട്. ന്യൂസിലൻഡിന്റെ കെയൻ വില്യംസണാണ് ബാറ്റർമാരുടെ പട്ടികയിൽ ഒന്നാമത്. യശസ്വി ജയ്‌സ്വാളും(8), വിരാട് കോലിയുമാണ്(9) ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ.