തൃശൂർ: ചാലക്കുടിയിൽ അസ്ഥികൂടം കണ്ടെത്തി. മുരിങ്ങൂരിൽ മേലൂർ പാലത്തുഴി പാലത്തിന്റെ കലുങ്കിനടിയിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൾ പുരുഷന്റെ ആണെന്നാണ് പ്രാഥമിക നിഗമനം. വർഷങ്ങൾ പഴക്കമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

കലുങ്കിനടിയിൽ അസ്ഥികൂടം കിടക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. സംഭവത്തിൽ പരിശോധനകൾ നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.















