തിരുവനന്തപുരം: പാതിവഴിയിൽ നിർത്തിയ കേരളസർവ്വകലാശാല കലോത്സവം പൂർത്തിയാക്കാൻ തീരുമാനിച്ച് സർവ്വകലാശാല സിൻഡിക്കേറ്റ്. കൂടാതെ വിവാദമായ കേരളസർവ്വകലാശാല കോഴക്കേസിൽ കുറ്റാരോപിതരായ രണ്ടും മൂന്നും പ്രതികൾക്ക് ജാമ്യം ലഭിച്ചു. നൃത്ത പരിശീലകർക്ക് ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.പ്രതികളായ ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ.
കേരള സർവ്വകലാശാല കലോത്സവത്തിനിടെ അരങ്ങേറിയ പ്രതിഷേധങ്ങളും പരാതികളും അന്വേഷിക്കാൻ നാലംഗ സമിതിയെയും നിയോഗിച്ചു. ഡോ. ഗോപ് ചന്ദ്രൻ, അഡ്വ. ജി മുരളീധരൻ, ആർ രാജേഷ്,ഡോ. ജയൻ എന്നിവരെയാണ് എന്നിവരെയാണ് സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അന്വേഷണം നടത്തി ഒരാഴ്ചയ്‌ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സര്‍വകലാശാല കലോത്സവം നടത്തുന്നതിനുള്ള കാലാവധി രണ്ട് മാസം കൂടി നീട്ടുന്നതിലും തീരുമാനമെടുക്കും.















