ബെംഗളൂരു: ഇഡിയുടെ ചോദ്യം ചെയ്യലിനു പിന്നാലെ ഭാരത് രാഷ്‌ട്ര സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ കവിത അറസ്റ്റിൽ. കവിതയുടെ വസതിയിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെ കെ കവിതയെ ഇഡി കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും ഇപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള കവിതയുടെ വസതിയിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും പരിശോധന നടത്തിയിരുന്നത്. ഡൽഹിയിൽ സർക്കാരിന്റെ കീഴിലായിരുന്ന മദ്യ വിൽപനയുടെ ലൈസൻസ് 2021ൽ സ്വകാര്യ മേഖലയ്‌ക്കു കൈമാറിയതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുളളവ ഇ ഡി കണ്ടെത്തിയിരുന്നു. മദ്യവ്യവസായികൾക്ക് അനർഹമായ ലാഭം ലഭിച്ച ഇടപാടിൽ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയും കവിതയും എഎപി നേതാവ് വിജയ് നായരും ഇടപെട്ടുവെന്ന ആരോപണത്തിലായിരുന്നു അന്വേഷണം.















