മൊഗാദിഷു : സൊമാലിയ തലസ്ഥാനമായ മൊഗാദിഷുവിലെ ഹോട്ടലിൽ വച്ച് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ.ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. 13 മണിക്കൂർ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ മുഴുവൻ ഭീകരവാദികളെയും വധിച്ചതായി സുരക്ഷാ സേന അറിയിച്ചു. രാജ്യത്തെ ഇസ്ലാമിക ഭീകര സംഘടനയായ അൽ-ഷബാബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. മൂന്ന് സൈനികർ കൊല്ലപ്പെടുകയും 27 – പൗരന്മാർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം.
സ്ഥിതി ഗതികൾ സാധാരണ നിലയിലായി. റംസാൻ മാസത്തിൽ നടന്ന ഭീകരാക്രമണത്തെ വളരെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്ന് രാജ്യം നോക്കി കാണുന്നത്. സ്ഥിതിഗതികൾ ശാന്തമാണെന്നും കെട്ടിടം .
എസ്‌വൈഎൽ ഹോട്ടൽ ഇതിന് മുമ്പും നിരവധി തവണ ആക്രമണത്തിന് ഇരയായിട്ടുണ്ട്.. 2019 ലാണ് അവസാനമായി ഹോട്ടൽ ആക്രമിക്കപ്പെട്ടത്.. സൊമാലിയൻ പ്രസിഡന്റിന്റെ കൊട്ടാരം വരുന്ന മേഖലയിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമത്തെ വളരെ സൂക്ഷ്മമായാണ് രാജ്യം നോക്കിക്കാണുന്നത്. അവസാനത്തെ ആക്രമം മൊഗാദിഷുവിന്റെ അന്തരീക്ഷത്തെ ബാധിച്ചു എന്ന് ഇന്റർ നാഷണൽ ക്രൈസിസ് ഗ്രൂപ്പിന്റെ മുതിർന്ന നിരീക്ഷകനായ ഒമർ മെഹമൂദ് പറഞ്ഞു.