പാലക്കാട്: ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സംഘവും ആർപിഎഫ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഒമ്പത് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു. സംഭവത്തിൽ പ്രതിയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം തിരഞ്ഞെടുപ്പ് സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെടുത്തു. കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളികളിൽ നിന്നാണ് 3.2 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശി സഹജൻ അലിയെ എക്‌സൈസ് കസ്റ്റഡിയിൽ എടുത്തു. പ്രദേശത്ത് രഹസ്യമായി കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്നു പ്രതിയെന്ന് എക്‌സൈസ് അറിയിച്ചു.