കൊച്ചി: പ്രമുഖ ഗെയിം ഡെവലപ്പർ സ്ഥാപനമായ ടിൽറ്റെഡുമായി (TILTEDU) ചേർന്ന് അസാപ് കേരള നൂതന തൊഴിൽ സാധ്യതകളായ ഗെയിം ഡെവലപ്മെന്റ്, ഓഗ്മെന്റഡ്/ വെർച്വൽ റിയാലിറ്റി, അനിമേഷൻ എന്നിവയിൽ പരിശീലനം നൽകുന്നു. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ അസാപ് കേരള ധനകാര്യ വിഭാഗം ഹെഡ് പ്രീതി ലിയോനോൾഡും ടിൽറ്റ്ലാബ്സ് സ്ഥാപകനും സിഇഓയുമായ നിഖിൽ ചന്ദ്രനും ഒപ്പുവെച്ചു.
ഇ ഗെയിമിംഗ്, 3D ഗെയിമിംഗ് മേഖലകളിൽ താല്പര്യമുള്ളവർക്ക് ഈ ഹൃസ്വകാല കോഴ്സിലേക്ക് അപേക്ഷിക്കാം. പ്രഗത്ഭരായ പരിശീലകരുടെ ലൈവ് ഡെമോ ക്ലാസ്സുകളും ഇന്ററാക്റ്റീവ് സെഷനുകളും ലഭിക്കുന്ന കോഴ്സ് ഓൺലൈൻ ആയും പരിശീലിക്കാം. ഈ മാസം അവസാനത്തോടെയാണ് ക്ലാസുകൾ ആരംഭിക്കുന്നത്. താല്പര്യമുള്ളവർ അസാപ് കേരളയുടെ https://asapkerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക, 9495999601















