പത്തനംതിട്ട: കടം വാങ്ങിയ പണവും സ്വർണവും തിരികെ നൽകാത്തതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച് 54-കാരി. അയൽവാസിയുടെ ബന്ധുവാണ് സ്ത്രീയിൽ നിന്നും കടം വാങ്ങിയിരുന്നത്. കിടങ്ങന്നൂർ വല്ലനയിലാണ് സംഭവം. രജനി ത്യാഗരാജൻ എന്ന വയോധികയാണ് പരസ്യമായി ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അയൽവാസിയുടെ കടയുടെ മുന്നിൽ വച്ചാണ് രജനി ജീവനൊടുക്കാൻ ശ്രമിച്ചത്. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. പ്രദേശവാസികൾ ചേർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.















