മുംബൈ: വേനൽച്ചൂട് ആസന്നമായതിനാൽ, റെയിൽവേ റെയിൽനീർ എന്നീ ബ്രാൻഡ് പുറമേ 13 ബ്രാൻഡുകൾക്കും കൂടി അംഗീകാരം നൽകി സെൻട്രൽ റെയിൽവെ. സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇത് ലഭിക്കും. യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കാൻ സെൻട്രൽ റെയിൽവേ പാക്കേജ്ഡ് കുടിവെള്ള നിർമ്മാണ കമ്പനികൾക്ക് അംഗീകാരം നൽകിയതായി അധികൃതർ അറിയിച്ചു.
ഹെൽത്ത് പ്ലസ്, റോക്കോകോ, ഗാലൺസ്, നിംബസ്, ഓക്സിബ്ലൂ, സൺറിച്ച്, എൽവിഷ്, ഇയോണിറ്റ, ഇൻവോലൈഫ്, ഓക്സിയോൺ, ഡെവൻ, ഓക്‌സിറൈസ്, കനയ്യ എന്നിവയാണ് റെയിൽ നീരിന് പുറമേ അംഗീകാരം ലഭിച്ച മറ്റ് 13 ബ്രാൻഡുകൾ. യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് കൂടുതൽ ബ്രാൻഡുകൾ അവതരിപ്പിച്ചതെന്നും സെൻട്രൽ റെയിൽവെ അധികൃതർ പറഞ്ഞു.















