കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 2.2 കിലോ സ്വർണം പിടികൂടി. ദുബായിൽ നിന്നും എത്തിയ കാസർകോട് സ്വദേശി അബ്ദുൾ റഹ്‌മാൻ, കോഴിക്കോട് സ്വദേശി റഫീഖ് എന്നിവരാണ് പിടിയിലായത്. ഡിഐആർഐ കണ്ണൂർ യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സ്വർണം പിടികൂടിയത്. ഷൂവിലും ശരീരത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്.















