മുംബൈ: വരാനിരിക്കുന്ന ആഴ്‌ച മുംബൈയിലും സമീപ പ്രദേശങ്ങളിലും താപനില കൂടാൻ സാധ്യതയെന്ന് പ്രാദേശിക കാലാവസ്ഥാ വിഭാഗം അറിയിച്ചു. വ്യാഴാഴ്ചയോടെ താപനില 37 മുതൽ 38 ഡിഗ്രി സെൽഷ്യസ് പ്രതീക്ഷിക്കുന്നു. അതേസമയം, ചില പ്രദേശങ്ങളിൽ 41 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നും മുന്നറിയിപ്പ് നൽകി.















