ചെന്നൈ: തീ വിഴുങ്ങിയ തമിഴ്നാട്ടിലെ നീലഗിരി മലനിരകളെ രക്ഷിച്ച് ഭാരതീയ വ്യോമസേന. പ്രദേശത്തെ കാട്ടുതീ തടയാനായി AF Mi-17 V5 ഹെലികോപ്റ്ററുകളുടെ സഹായത്തോടെ ഒന്നിലധികം ബാംബി ബക്കറ്റ് ഓപ്പറേഷനുകളാണ് സേന നടത്തിയത്. തീ പടരുന്നത് നിയന്ത്രിക്കാനായി 16,000 ലിറ്റർ വെള്ളമാണ് ഉപയോഗിച്ചത്.
Continuing its fire fighting efforts to douse the raging forest fire in the Nilgiris, IAF Mi-17 V5 heptrs undertook multiple Bambi Bucket Ops today.
Operating since first light, the heptrs discharged over 16000 litres of water to control the spread of the fire, in collaboration… pic.twitter.com/NQi3cR2uiK— Indian Air Force (@IAF_MCC) March 17, 2024
വനം വകുപ്പിന്റെയും ഭരണകൂടത്തിന്റെയും സഹായത്തോടെയായിരുന്നു ബാംബി ബക്കറ്റ് ഓപ്പറേഷൻ വിജയകരമാക്കിയത്. AF Mi-17 V5 ഹെലികോപ്റ്ററിൽ ഉപയോഗിക്കുന്ന പ്രത്യേക ഉപകരണമാണ് ബാംബി ബക്കറ്റ്. വിമാനത്തിനടിയിൽ വലിയ അളവിൽ ജലത്തെ വഹിക്കാൻ ഇത് സഹായിക്കുന്നു. തീ പടർന്ന സ്ഥലങ്ങളിൽ ഇത് ഉപയോഗിച്ച് തീ കെടുത്തുന്നു.
നീലഗിരിയിൽ ഏകദേശം 30-ഓളം ഹെക്ടർ വനം കത്തി നശിച്ചതായാണ് റിപ്പോർട്ട്. അസാധാരണമായ താപനിലയും മഴയുടെ അഭാവവുമാണ് തീ പടരാൻ കാരണമായതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.