പ്രയാഗ്‌രാജ് ; സനാതന ധർമ്മം സ്വീകരിച്ച് പ്രൊഫസർ എഹ്‌സാൻ അഹമ്മദ് . പ്രയാഗ്‌രാജ് സ്വദേശിയായ എഹ്സാൻ തന്റെ പേര് അനിൽ പണ്ഡിറ്റ് എന്ന് പുനർനാമകരണവും ചെയ്തു.
സിഎംപി ഡിഗ്രി കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അസിസ്റ്റൻ്റ് പ്രൊഫസറായി നിയമിതനായ എഹ്സാൻ 2020- മുതൽ ആർ എസ് എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണ് . സംസ്ഥാനത്തെ ബല്ലിയ ജില്ലയിലെ ഇൻ്റർ കോളേജിൽ ലക്ചററായ ഹിന്ദു യുവതിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ഹൈന്ദവ ആചാരങ്ങൾ അനുസരിച്ചാണ് ഇരുവരും വിവാഹിതരായത്.
ഹിന്ദുമതത്തെക്കുറിച്ച് വിപുലമായി പഠിക്കുകയും അഗാധമായ ധാരണ നേടുകയും ചെയ്തു. ഹിന്ദുമതത്തിന്റെ പല പോസിറ്റീവ് വശങ്ങളും താൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും തൽഫലമായി, സ്വന്തം ഇഷ്ടപ്രകാരം ഹിന്ദുമതം സ്വീകരിക്കാൻ തീരുമാനമെടുത്തതായും യാതൊരു സമ്മർദ്ദവുമില്ലാതെയാണ് താൻ ഹിന്ദുവായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറെ കാലമായി ഹനുമാൻ ഭക്തനാണ് താനെന്നും അദ്ദേഹം പറഞ്ഞു.
അലഹബാദ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും , ഗവേഷണവും പൂർത്തിയാക്കിയ എഹ്സാൻ ഡോക്ടറേറ്റിന് ശേഷം സർവകലാശാലയിൽ കുറച്ച് ദിവസം പഠിപ്പിക്കുകയും ചെയ്തു . തന്റെ മതപരമായ ഐഡൻ്റിറ്റി ഭേദഗതി ചെയ്യുന്നതിനായി അദ്ദേഹം ഇതിനകം അഡ്മിനിസ്ട്രേറ്റീവ് അധികാരികൾക്ക് അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു.