തിരുവനന്തപുരം: പൊഴിയൂരിന്റെ മണ്ണിലെത്തി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വൻ സ്വീകരണമാണ് തീരദേശം നൽകിയത്. പാരിസ്ഥിതിക പഠനം മൂലം വൈകിയ പൊഴിയൂർ ഹാർബറിൽ ആദ്യഘട്ട പുലിമുട്ട് നിർമ്മാണം വരുന്ന മൂന്ന് മാസത്തിനുള്ളിൽ ആരംഭിക്കുമെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. കേന്ദ്ര പദ്ധതികൾ വഴി ആവശ്യങ്ങൾ നേടിക്കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പുലിമുട്ട് നിർമ്മാണം നടത്തണം. ഞങ്ങടെ ജീവനും തൊഴിലിനും സംരക്ഷണം തരണം..
നാട്ടിൽ വികസനം കൊണ്ടുവരണം. ഈ നാട്ടിൽ നിക്ഷേപമൊക്കെ ഇനിയും വരണം. തൊഴിലവസരങ്ങൾ കൊണ്ടുവരണം.. ഇതൊന്നും ഇത്ര നാളും പറഞ്ഞതല്ലാതെ ആരും ചെയ്തില്ല. അതുകൊണ്ടാണ് സാറിനോട് പറയുന്നത്”
പൊഴിയൂരിന്റെ ആവശ്യങ്ങൾ ന്യായമാണ്. അടിസ്ഥാന മനുഷ്യാവകാശങ്ങളാണ് അവർ ആവശ്യപ്പെടുന്നത്. ഇനി ഇവർ നിരാശരാകില്ല. ഇവരുടെ ആവശ്യങ്ങൾ ഞാൻ പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ ശ്രദ്ധയിൽ പെടുത്തും. കേന്ദ്രപദ്ധതികൾ വഴി ഇവരുടെ ആവശ്യങ്ങളെല്ലാം ഞാൻ നേടിക്കൊടുക്കും.