ഹമാസിന്റെ വൻ തുരങ്ക ശൃംഗല തകർത്ത് ഇസ്രായേൽ സേന . വടക്കൻ, തെക്കൻ ഗാസയിലെ ഹമാസ് ബറ്റാലിയനുകളേയും ബ്രിഗേഡുകളേയും ബന്ധിപ്പിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ തുരങ്ക ശൃംഖലയുടെ ഭാഗമാണ് നശിപ്പിച്ചതെന്ന് ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി.
162-ാം ഡിവിഷനിലെ കോംബാറ്റ് എഞ്ചിനീയർമാരും എലൈറ്റ് യഹലോം യൂണിറ്റും ചേർന്നാണ് വടക്കൻ ഗാസയിലെ തുരങ്ക ശൃംഖലയുടെ ഏകദേശം 2.5 കിലോമീറ്റർ തകർത്തത് . സെൻട്രൽ ഗാസ മുനമ്പിൽ 18 ഓളം ഹമാസ് ഭീകരരെ നഹാൽ ബ്രിഗേഡിന്റെ സൈന്യം വധിച്ചതായും ഐഡിഎഫ് അറിയിച്ചു.ഖാൻ യൂനിസിൽ ഏഴാം കവചിത ബ്രിഗേഡ് നിരവധി ഹമാസ് പ്രവർത്തകരെ കൊലപ്പെടുത്തി ആയുധങ്ങൾ പിടിച്ചെടുത്തതായും ഐഡിഎഫ് അറിയിച്ചു.















