ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാൾ ഡിജിപി രാജീവ് കുമാറിനെ മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. ഇതൊടോപ്പം ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാർക്കും മാറ്റമുണ്ട്. സുതാര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കമ്മീഷൻ വ്യക്തമാക്കി.
ഗുജറാത്ത്, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ കൂടാതെ മിസോറാമിലെയും ഹിമാചൽ പ്രദേശിലെയും പൊതുഭരണവകുപ്പ് സെക്രട്ടറിമാരെയും നീക്കാൻ കമ്മീഷൻ ഉത്തരവിട്ടു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളിൽ മൂന്ന് വർഷം പൂർത്തിയാക്കുകയോ സ്വന്തം ജില്ലയിൽ ഉള്ളവരോ ആയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനും കമ്മീഷൻ എല്ലാ സംസ്ഥാന സർക്കാരുകളോടും നിർദ്ദേശിച്ചിട്ടുണ്ട്.
സന്ദേശഖാലിയുടെ ഇരകൾക്ക് നീതി നിഷേധിച്ച, ബംഗാൾ പോലീസിന്റെ നിഷ്ക്രിയത്വത്തിന് എതിരെ പ്രതിഷേധം വ്യാപകമായിരുന്നു.
തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാന്റെ അതിക്രമങ്ങൾക്ക് കുടപിടിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചത്.















