ഈ വർഷത്തെ നീറ്റ് യു ജി പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് തിരുത്താനുള്ള കറക്ഷൻ വിൻഡോ തുറന്നു. ഇന്ന് മുതലാണ് തിരുത്താനുള്ള അവസരം. ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് തിരുത്തേണ്ടത്. മാര്‍ച്ച് 20 രാത്രി 11.50 വരെ അപേക്ഷകള്‍ തിരുത്താൻ അവസരമുണ്ട്.
തെറ്റുള്ളവർ തിരുത്തൽ വരുത്തിയതിന് ശേഷം അപേക്ഷയുടെ ഒരു കോപ്പി സൂക്ഷിച്ചു വെക്കേണ്ടതാണ്. മെയ് 5-നാണ് നീറ്റ് യു ജി പരീക്ഷ നടക്കുന്നത്. രാജ്യത്തെ 14 സെന്ററുകളിലായിട്ടാണ് യുജി പരീക്ഷ നടത്തുന്നത്. വിശദ വിവരങ്ങൾക്കായി https://neet.nta.nic.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.