തിരുവനന്തപുരം: വർക്കലയിൽ തിരയിൽപ്പെട്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരണപ്പെട്ടു. തമിഴ്നാട് കരൂർ സ്വദേശി വിശ്വ (21)യാണ് മരണപ്പെട്ടത്. മറ്റു വിദ്യാർത്ഥികൾക്കൊപ്പം കുളിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് തമിഴ്നാടിൽ നിന്നും 31 പേരടങ്ങുന്ന സംഘം വർക്കല ബീച്ചിൽ എത്തിയത്.
രാവിലെ മുതൽ കടൽ ക്ഷോഭിച്ച് കിടക്കുകയായിരുന്നു. തീരത്ത് കുളിക്കാൻ ഇറങ്ങരുതെന്ന ലൈഫ് ഗാർഡുടെ നിർദ്ദേശം അവഗണിച്ചായിരുന്നു വിദ്യാർത്ഥി സംഘം കടലിൽ കുളിക്കാനിറങ്ങിയത്. കൂടെ ഉണ്ടായിരുന്നവരെ ലൈഫ്ഗാർഡിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷപ്പെടുത്തി. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.