ഒട്ടാവ: ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭാര്യമാതാവിനെ വീഡിയോ കോൾ വിളിച്ച് മരണവിവരം അറിയിച്ച് യുവാവ്. കാനഡയിലാണ് സംഭവം. പഞ്ചാബ് സ്വദേശിയായ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി പോലീസ് വ്യക്തമാക്കി.
ബ്രിട്ടീഷ് കൊളംബിയയിലെ അബോട്ട്സ്ഫോർഡിലെ വീട്ടിലാണ് ഗുരുതര മുറിവുകളോടെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. 41-കാരിയായ ബൽവീന്ദർ കൗറാണ് മരിച്ചത്. ഇതിന് പിന്നാലെ ഭാര്യ കൊലപ്പെടുത്തിയ വിവരം ഭർത്താവ് ജഗ്പ്രീത് സിംഗ് ഭാര്യ മാതാവിനെ വിളിച്ചറിയ്‌ക്കുകയും ചെയ്തു. ‘ഞാൻ അവളെ എന്നെന്നേക്കുമായി ഉറക്കി’ എന്നാണ് ഇയാൾ പറഞ്ഞതെന്ന് ബൽവീന്ദറിന്റെ സഹോദരി പറഞ്ഞു. സംഭവത്തിൽ ഇവരുടെ ഭർത്താവ് ജഗ്പ്രീത് സിംഗിനെ അറസ്റ്റ് ചെയ്തു.















