കാസർകോഡ്: അമ്പലത്തറ ഗുരുപുരത്ത് അടച്ചിട്ട വീട്ടിൽ നിന്നും കള്ളനോട്ടുകൾ പിടികൂടി. വിപണിയിൽ നിന്നും പിൻവലിച്ച 2,000 രൂപയുടെ നോട്ടുകൾ അടങ്ങുന്ന 7.25 കോടിയുടെ കള്ളപ്പമാണ് പൊലീസ് പിടികൂടിയത്. പാണത്തൂർ സ്വദേശി അബ്ദുൾ റസാഖ് എന്നയാളാണ് വീട്ടിൽ വാടകയ്‌ക്ക് താമസിച്ചിരുന്നതെന്ന് സമീപവാസികൾ പറഞ്ഞു.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോടികളുടെ കള്ളപ്പണം കണ്ടെത്താനായത്. സംഭവത്തിൽ അബ്ദുൾ റസാസഖിനെ ഫോണിൽ വിളിച്ച് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ഇയാൾ വിദേശത്താണെന്നാണ് ലഭിക്കുന്ന വിവരമെന്നും പൊലീസ് പറഞ്ഞു. അടുത്ത കാലത്താണ് അബ്ദുൾ റസാഖ് ഇവിടെ താമസം മാറിയെത്തിയത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് പണം ഉപേക്ഷിച്ചതെന്നാണ് പരിശോധിക്കുന്നത്.