തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഏപ്രിൽ നാലിന് പ്രസിദ്ധീകരിക്കും. പുതുതായി പേര് ചേർക്കേണ്ടവരും സ്ഥലം മാറ്റേണ്ടവരും ഈ മാസം 25-നകം അപേക്ഷിക്കാവുന്നത്. സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക നൽകേണ്ട അവസാന ദിവസമായ ഏപ്രിൽ നാല് വരെ പേര് ചേർക്കാമെങ്കിലും അപേക്ഷ പരിശോധിക്കാൻ 10 ദിവസമെങ്കിലും വേണ്ടതിനാൽ 25-ന് മുൻപെങ്കിലും അപേക്ഷിക്കുകയാണ് ഉചിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് എം.കൗൾ വ്യക്തമാക്കി.















